മലപ്പുറം: എടക്കര ബൈപാസ് നിർമാണത്തിൻ്റെ പേരിൽ പിവി അന്‍വര്‍ എംഎൽഎ ഭീഷണിപ്പെടുത്തുന്നതായ പരാതിയുമായി വീട്ടമ്മ രംഗത്ത്. എടക്കര സ്വദേശിയും റിട്ടയേർഡ് അധ്യാപികയുമായ ഗീതാകുമാരിയാണ് എം എൽ എക്കെതിരെ ജില്ലാ കലക്ടർക്ക് ടീച്ചർ പരാതി നൽകി.
ബൈപാസ് നിർമാണത്തിൻ്റെ പേരിൽ അന്‍വര്‍ എംഎൽഎ ഭീഷണിപെടുത്തുന്നതായി വീട്ടമ്മ
സർക്കാർ ഉത്തരവുകളും കൂടിയാലോചനകളും ഇല്ലാതെ റിയൽ എസ്റ്റേറ്റ് താൽപര്യത്തിലാണ് ബൈപാസ് നിർമിക്കാനുള്ള സ്ഥലം പിവി അന്‍വര്‍ എംഎല്‍എ കൈയ്യേറാൻ ശ്രമിക്കുന്നതെന്ന് വീട്ടമ്മയായ ഗീതാകുമാരി ആരോപിച്ചു
10 സെൻറ് സ്ഥലത്താണ് അധ്യാപികയുടെ വീട്. എടക്കര ബൈപാസ് റോഡ് നിർമ്മിക്കാൻ ഈ സ്ഥലത്തിൻറെ ഒരു ഭാഗം വിട്ടു കൊടുക്കണമെന്ന് ആവശ്യപെട്ട് എം എൽ എ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചതായി ഗീതാകുമാരി പറഞ്ഞു. സർക്കാർ ഉത്തരവുകളും കൂടിയാലോചനകളും ഇല്ലാതെ റിയൽ എസ്റ്റേറ്റ് താൽപര്യത്തിൽ ആണ് ബൈപാസ് റോഡ് നിർമിക്കാനുള്ള സ്ഥലം കയറാൻ ശ്രമിക്കുന്നതായാണ് വീട്ടമ്മയുടെ പരാതി .
ഭൂമാഫിയയുടെ താല്‍പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് അലൈൻമെൻറ് മാറ്റിയതെന്നും അവര്‍ ആരോപിച്ചു. മുൻ സർക്കാരിന്‍റെ കാലത്തെ അലൈൻമെൻറ് പ്രകാരം ആണെങ്കിൽ ആരെയും കുടിയിറക്കാതെ റോഡ് നിർമ്മാണം നടത്താമായിരുന്നു. എന്നാൽ ഏക്കർ കണക്കിന് ഭൂമി ഉള്ള ചിലര്‍ റോഡിന് സ്ഥലം വിട്ടുകൊടുത്തത് ഭൂമിയുടെ വില ഉയരുമെന്ന പ്രതീക്ഷയിൽ ആണ്. നിലവില്‍ പത്തും പതിനഞ്ചും സെൻറിൽ ലോണെടുത്ത് വീട് വെച്ച കുടുംബങ്ങള്‍ പെരുവഴിയിലായ അവസ്ഥയിലാണ്. ബൈപ്പാസ് റോഡിന് സർക്കാർ തലത്തിലോ ത്രിതല പഞ്ചായത്ത് ഇതുവരെ ഒരു അംഗീകാരം പോലും ഉണ്ടായിട്ടില്ല. അതിനുമുൻപ് തന്നെ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്ന എംഎൽഎ സ്ഥലം സ്ഥലം കയ്യേറ്റം ശ്രമം നടത്തുകയാണെന്നും വീട്ടമ്മ പറഞ്ഞു. ഭൂമി കയ്യേറാൻ ശ്രമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗീതാകുമാരി കോടതിയെയും സമീപിച്ചിട്ടുണ്ട്.