മലപ്പുറം:മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിലമ്പൂര്‍ പൊലീസ് സ്‌പെഷ്യല്‍ ഏരിയ കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന നിലമ്പൂർ മേഖലയിൽ മുഴുവൻ സമയ നിരീക്ഷണത്തിന് സഹായകമാകുന്നതാണ് പൊലീസ് സ്‌പെഷ്യല്‍ ഏരിയ കണ്‍ട്രോള്‍ റൂം.
നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി. പി.വി. അന്‍വര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച 50 ലക്ഷം രൂപയില്‍ 41 ലക്ഷം ഉപയോഗിച്ചാണ് ഇരുനിലകളുള്ള കെട്ടിടം നിര്‍മിച്ചത്. ശേഷിക്കുന്ന തുക പരിശീലന പരിപാടികൾക്കും രഹസ്യാന്വേഷണ വിഭാഗം ശക്തിപ്പെടുത്തുന്നതിനുമായി ചെലവഴിക്കും.