കേരളം

kerala

ETV Bharat / state

കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു: സാദിഖലി ശിഹാബ് തങ്ങൾ - സാദിഖലി ശിഹാബ് തങ്ങൾ വാർത്ത

കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ്

panakkad sadhikali shihab thangal  sadhikali shihab thangal news  malappuram udf election campaign  സാദിഖലി ശിഹാബ് തങ്ങൾ  സാദിഖലി ശിഹാബ് തങ്ങൾ വാർത്ത  മലപ്പുറം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം
കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു: സാദിഖലി ശിഹാബ് തങ്ങൾ

By

Published : Mar 24, 2021, 1:47 AM IST

മലപ്പുറം: കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഏറനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.കെ. ബഷീറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കാവനൂർ ഇരുവേറ്റയിൽ നടന്ന കൺവെൻഷന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണമാറ്റം നടന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും അത് ഇക്കുറിയും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു: സാദിഖലി ശിഹാബ് തങ്ങൾ

കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് നല്ല പ്രവണത അല്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്ത്രികൾക്ക് മുസ്ലീം ലീഗ് ഉൾപ്പെടെ കൂടുതൽ അവസരങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഇക്കുറി നൽകിയിട്ടുണ്ട്. പൊതു രംഗത്തുൾപ്പെടെ സ്ത്രികളുടെ സാനിധ്യം ഏറെ ശ്രദ്ധേയമായ കാലഘട്ടമാണിത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇതിലും കൂടുതൽ പരിഗണന സ്ത്രീകൾക്ക് മുസ്ലീം ലീഗ് നൽകും. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് സർവേകൾ കുരുടൻ ആനയെ കണ്ടതുപോലെയാണെന്നും സർവേകൾ മാത്രമല്ല എക്‌സിറ്റ് പോളുകൾ പോലും പലപ്പോഴും തെറ്റാറുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

എൽഡിഎഫിന്‍റെ തുടർ ഭരണമല്ല, യു.ഡി.എഫിന്‍റെ സൽഭരണമാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 27 സീറ്റിൽ മത്സരിക്കുന്ന ലീഗ് ഇക്കുറി 20 ലേറെ സീറ്റുകൾ നേടുമെന്നും ജില്ലയിൽ തവനൂർ, നിലമ്പൂർ സീറ്റുകൾ ഉൾപ്പെടെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details