കേരളം

kerala

ETV Bharat / state

അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്ത് സർക്കാർ ജീവനക്കാർ

മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാര്‍ ഒത്തുചേര്‍ന്നാണ് അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തത്. ആന്തൂർ സംഭവം ജില്ലയിൽ എവിടെയും ആവർത്തിക്കില്ലെന്ന് ആയിരുന്നു പ്രതിജ്ഞ

പ്രതിജ്ഞയെടുത്ത് സർക്കാർ ജീവനക്കാർ

By

Published : Jul 2, 2019, 2:31 PM IST

Updated : Jul 2, 2019, 3:42 PM IST

മലപ്പുറം: ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതതിന്‍റെ പശ്ചാത്തലത്തിൽ മുന്നിൽ വരുന്ന ഫയലുകൾ വൈകില്ലെന്ന് ഉദ്യോഗസ്ഥർ പ്രതിജ്ഞയെടുത്തു. മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഓഫീസുകളിൽ ഒത്തുചേർന്നാണ് അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തത്. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ ജാഫർ മാലിക് നേതൃത്വം നൽകി.

അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്ത് സർക്കാർ ജീവനക്കാർ

ഫയലുകൾ തീർപ്പാക്കാൻ വൈകിയാൽ അത് വൈകുന്നതിന്‍റെ കാരണം അപേക്ഷകനെ അറിയിക്കുക. പാരിതോഷികങ്ങൾ ആവശ്യപ്പെടരുത്. മാന്യമായി പെരുമാറുക തുടങ്ങിയവ സർക്കാർ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പ്രതിജ്ഞക്ക് ശേഷം പഞ്ചായത്തുകളിൽ കെട്ടി കിടക്കുന്ന ഫയലുകളിൽ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ യോഗം നടന്നു. കെട്ടി കിടക്കുന്ന ഫയലുകളുടെ കണക്ക് ഒരാഴ്ചക്കകം സമർപ്പിക്കാൻ പഞ്ചായത്ത് മുൻസിപ്പൽ സെക്രട്ടറിയുടെ ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.

രാവിലെ 11. 11 നാണ് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലെ ജീവനക്കാരും അതാത് ഓഫീസുകളിൽ ഒത്തുകൂടി പ്രതിജ്ഞയെടുത്തത്. ആന്തൂർ സംഭവം ജില്ലയിൽ എവിടെയും ആവർത്തിക്കില്ലെന്നും ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർമപ്പെടുത്തുന്നതുമായിരുന്നു പ്രതിജ്ഞ.

Last Updated : Jul 2, 2019, 3:42 PM IST

ABOUT THE AUTHOR

...view details