മലപ്പുറം:കവളപ്പാറയിൽ മണ്ണിടിച്ചലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നിലവിൽ കവളപ്പാറയിൽ നിന്നും 47 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
കവളപ്പാറയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി - ജഫാർമാല്ലിക്ക്
47 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.
കവളപ്പാറയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി
ഇനി കണ്ടെത്താനുള്ളവർക്കായി ദൗത്യസംഘം പ്രത്യേക മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആ പോയിന്‍റുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇനി തിരച്ചിൽ പുരോഗമിക്കുന്നത്. മുഴുവൻ ആളുകളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്ന് മലപ്പുറം ജില്ലാ കലക്ടർ അറിയിച്ചു. ഇനി 12 പേരെ കൂടിയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ചെറിയ മഴ പെയ്‌താല്‍ പോലും തിരച്ചില്‍ തുടരാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Last Updated : Aug 20, 2019, 2:56 PM IST