കേരളം

kerala

ETV Bharat / state

മൃഗ വേട്ടക്കിടെ നായാട്ട് സംഘം വനപലകരുടെ മുമ്പിൽ പെട്ടു; ഒരാൾ അറസ്റ്റിൽ - മലപ്പുറം

സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നു. ഡീസന്‍റ് കുന്നിലെ കപ്പിൽകാട് മനോജ്, തുവകാടൻ കുഞ്ഞാൻ, ആലപൊയിലിലെ മുക്രി സുനീർ, പൂവ്വത്തിപൊയിലിലെ റിജോ എന്നിവര്‍ ഓടിരക്ഷപ്പെട്ടു.

മലപ്പുറം  മൃഗവേട്ട
മൃഗ വേട്ടക്കിടെ സംഘം വനപലകരുടെ മുമ്പിൽ പെട്ടു, ഒരാൾ അറസ്റ്റിൽ

By

Published : May 21, 2020, 5:37 PM IST

മലപ്പുറം:മൃഗവേട്ടക്കിടെ നായാട്ട് സംഘം വനപാലകരുടെ മുമ്പിലകപ്പെട്ടു.സംഭവത്തിൽ ഒരാൾ പിടിയിൽ, സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഡീസന്‍റ്കുന്ന് കോളനിയിലെ കണ്ണത്താനത്ത് വിജയൻ[38] ആണ് പിടിയിലായത്. രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ കാട്ടിൽ ഉപേക്ഷിച്ച നാടൻ തോക്ക് കണ്ടെടുത്തു.

ബുധനാഴ്ച രാത്രി എട്ട് മണിയോടെ നെല്ലിക്കുത്ത് വനത്തിൽ വെച്ചാണ് സംഭവം. വനത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളാണ് വേട്ടയെ കുറിച്ച് മുൻകൂടി അറിയാൻ കാരണം. സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നു. ഡീസന്‍റ് കുന്നിലെ കപ്പിൽകാട് മനോജ്, തുവകാടൻ കുഞ്ഞാൻ, ആലപൊയിലിലെ മുക്രി സുനീർ, പൂവ്വത്തിപൊയിലിലെ റിജോ എന്നിവര്‍ ഓടിരക്ഷപ്പെട്ടു.

സംഘത്തിലെ റിജോ എന്നയാളുടെതാണ് കണ്ടെത്തിയ തോക്ക്. ഡെപ‍്യൂട്ടി റെയ്ഞ്ചർ പി.എഫ്. ജോൺസന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details