മുഖ്യമന്ത്രിയുടെ ഓഫിസ് ഇപ്പോഴും സംശയത്തിന്‍റെ നിഴലില്‍: അനില്‍കുമാര്‍ എം.എല്‍.എ - anilkumar mla
പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിതിരുന്നതില്‍ നിന്ന് തന്നെ അദ്ദേഹത്തിന് കാര്യങ്ങള്‍ മറയ്‌ക്കാനുണ്ടെന്നുള്ളത് വ്യക്തമാണെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ
മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംശയത്തിന്‍റെ നിഴലിലെന്ന് അനില്‍കുമാര്‍ എം.എല്‍.എ
മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇപ്പോഴും സംശയത്തിന്‍റെ നിഴലിലെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ. പ്രതിപക്ഷം നിയമസഭയില്‍ അവതിരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ഇതില്‍ നിന്നും തന്നെ മുഖ്യമന്ത്രി പിണറായി വിജയന് തന്‍റെ ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറക്കാനുണ്ടെന്ന് വ്യക്തമാണെന്നും എം.എല്‍.എ പറഞ്ഞു.