മലപ്പുറം: മലപ്പുറം തവനൂരിൽ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്.
തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക വിവരം. 25 പവൻ സ്വർണവും മോഷണം പോയിട്ടുണ്ട്. സ്വർണാഭരണ മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകമെന്ന് സൂചന.