കേരളം

kerala

ETV Bharat / state

പൊരുതി നേടിയ വിജയം കൈത്താങ്ങായ അധ്യാപികക്ക് സമര്‍പ്പിച്ച് അമിത് - state school sports meet Amit

കഴിഞ്ഞവർഷം 3000 മീറ്ററിൽ രണ്ടാം സ്ഥാനത്തായിരുന്നു അമിത്. ഒന്നുമല്ലാതിരുന്ന നിലയിൽ നിന്നും തന്നെ ഇവിടം വരെ എത്തിച്ച സിബി ടീച്ചറിനാണ് അമിത് വിജയം സമർപ്പിച്ചത്.

അമിത് സ്വർണ്ണ ജേതാവ്

By

Published : Nov 17, 2019, 12:19 PM IST

Updated : Nov 17, 2019, 1:35 PM IST

മലപ്പുറം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്ററിൽ അമിത് സ്വർണ്ണ ജേതാവായി. കഴിഞ്ഞവർഷം 3000 മീറ്ററിൽ രണ്ടാം സ്ഥാനത്തിലൊതുങ്ങിയ അമിത് ഇത്തവണ ആദ്യ സ്വർണജേതാവായാണ് തിരിച്ചുപിടിച്ചത്. തന്‍റെ വിജയം അധ്യാപികയായ സിബി ടീച്ചറിന് നൽകുകയാണ് അമിത്.

പൊരുതി നേടിയ വിജയം കൈത്താങ്ങായ അധ്യാപികക്ക് സമര്‍പ്പിച്ച് അമിത്
തിരുവാലി സ്വദേശിയായ അമിത് കഴിഞ്ഞവർഷമാണ് കോതമംഗലം മാർബേസിലില്‍ എത്തുന്നത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമിതിന് അമ്മയെ നഷ്‌ടപ്പെട്ടു. ടീഷർട്ട് വാങ്ങാനോ സ്പൈക് വാങ്ങാനോ കയ്യിൽ പണം ഉണ്ടാകില്ല. ആ സമയത്തെല്ലാം തനിക്ക് സഹായവുമായി എത്തുന്നത് സിബി ടീച്ചറാണെന്ന് അമിത് പറയുന്നു. ഒന്നുമല്ലാതിരുന്ന നിലയിൽ നിന്നും ഇവിടം വരെ എത്തിച്ചത് ടീച്ചറിന്‍റെ പ്രാർത്ഥനയും ഒപ്പം ദിവസവും രണ്ടു മണിക്കൂറിലധികം ടീച്ചർ നൽകിയ പരിശീലനവുമാണെന്ന് അമിത് കൂട്ടിച്ചേർത്തു.
Last Updated : Nov 17, 2019, 1:35 PM IST

ABOUT THE AUTHOR

...view details