മലപ്പുറം: പെരിന്തൽമണ്ണയിൽ വനിത നഴ്സിനെ അപമാനിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. 108 ആംബുലൻസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ അമ്മിനിക്കാട് ചെമ്മലശേരി വീട്ടിൽ ഹനീഫയാണ് (44) പിടിയിലായത്.
വനിത നഴ്സിനെ അപമാനിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ - perinthalmanna
108 ആംബുലൻസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഹനീഫയെ(44) പൊലീസ് അറസ്റ്റ് ചെയ്തത്.
വനിത നഴ്സിനെ അപമാനിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
ആംബുലൻസ് വൃത്തിയാക്കുന്നതിനിടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച ഡ്രൈവറെ യുവതി ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ അപമര്യാദയായി സംസാരിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.