മലപ്പുറം :കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സ് മറിഞ്ഞ് രോഗിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ടേപ്പാടത്ത് സ്വദേശി വിജയന്‍ ആചാരി (64), മകന്‍ വിനീത് (38), ആംബുലന്‍സ് ഡ്രൈവര്‍ ഫൈസല്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read more: കൊല്ലത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആംബുലന്‍സുകളുടെ കൂട്ട വിലാപയാത്ര
ചുങ്കത്തറ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ രോഗിയായിരുന്നു വിജയപ്പന്‍ ആചാരി. രക്തത്തില്‍ ഓക്‌സിജൻ്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വിദഗ്‌ധ ചികിത്സക്ക് ആംബുലന്‍സില്‍ മഞ്ചേരി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിമധ്യേ നിലമ്പൂര്‍ ജനതപ്പടിയിലെ വളവില്‍ വെച്ച് വൈദ്യുതി തൂണിലിടിച്ചാണ് ആംബുലന്‍സ് അപകടത്തിൽപ്പെട്ടത്.
കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ടു: ആളപായമില്ല നാട്ടുകാര്‍ വാഹനത്തിലുള്ളവരെ പുറത്തെടുത്ത് നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചു. രോഗിക്കും കൂടെയുണ്ടായിരുന്ന മകന്‍ വിനീതിനും ഡ്രൈവര്‍ ഫൈസലിനും പരിക്കുകളുണ്ട്. ജില്ല ആശുപത്രിയിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കൊവിഡ് രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മറ്റൊരു വാഹനത്തില്‍ കൊണ്ടുപോയി.