മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ചെറുകുളമ്പ ഐ.കെ.ടി.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്‌മയായ ഫിര്‍സേലേന. കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ 2600 മാസ്‌കുകള്‍ കലക്‌ട്രറുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ജില്ലാ കലക്‌ടർ ജാഫര്‍മാലിക്കിന്‍റെ സാന്നിധ്യത്തില്‍ മന്ത്രി കെ.ടി ജലീല്‍ മാസ്‌കുകള്‍ ഏറ്റുവാങ്ങി.
കലക്‌ട്രറുടെ ദുരിതാശ്വാസ നിധിയിലേക്ക് മാസ്‌കുകള്‍ നൽകി പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്‌മ - കൊവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കൂട്ടായ്‌മ മാസ്‌കുകള്‍ നൽകിയത്. മന്ത്രി കെ.ടി ജലീല്‍ മാസ്‌കുകള്‍ ഏറ്റുവാങ്ങി. 2600 മാസ്‌കുകളാണ് വിതരണത്തിനായ് എത്തിച്ചത്.
കലക്‌ട്രറുടെ ദുരിതാശ്വാസ നിധിയിലേക്ക് മാസ്‌കുകള്‍ നൽകി പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്‌മ
മാസ്‌കുകള്‍ ആശുപത്രി ജീവനക്കാർ, പൊലീസ്, ഫയര്‍ഫോഴ്‌സ്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവർക്ക് വിതരണം ചെയ്‌തു. ഫിര്‍സേലേന കൂട്ടായ്‌മ ചെയര്‍മാന്‍ വി.പി.നിസാര്‍, ട്രഷറര്‍ കെ.പി.ഫിറോസ്ബാബു, ഭാരവാഹികളായ പി.ടി.സഫുവാന്‍, എം.പി.ഷബീബ്, കെ.ഇഖ്ബാല്‍ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കി.