മലപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വ്യാപക അഴിമതി നടന്നെന്ന ആരോപണവുമായി നാട്ടൊരുമ വിവരാവകാശ പ്രവർത്തകർ. പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവിഷൻ മെയിന്‍റനൻസ് വിഭാഗം മേധാവി ഷമീമയും സംഘവും പെരിന്തല്‍മണ്ണയില്‍ പരിശോധന നടത്തി.
പാലക്കാട്-കോഴിക്കോട് ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണം - palakkad kozhikode national highway
പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറം പോളിടെക്‌നിക് മുതൽ ജൂബിലി റോഡ് ജങ്ഷൻ വരെയുള്ള റോഡില്‍ നിരവധി കുഴികളാണ് മാസങ്ങൾക്കുള്ളില്‍ രൂപപ്പെട്ടിരിക്കുന്നത്
പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നതായി ആരോപണം
റോഡ് പണി പൂർത്തിയായി മാസങ്ങൾക്കുള്ളില്‍ തന്നെ റോഡില്‍ കുഴികൾ രൂപപ്പെടാൻ തുടങ്ങിയതോടെയാണ് പരാതിയുമായി നാട്ടൊരുമ വിവരാവകാശ പ്രവർത്തകർ രംഗത്തെത്തിയത്. പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറം പോളിടെക്‌നിക് മുതൽ ജൂബിലി റോഡ് ജങ്ഷൻ വരെയുള്ള റോഡില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും റോഡ് പണിക്ക് മെറ്റൽ ഇടേണ്ടതിന് പകരം ക്വാറി വേസ്റ്റും പാറപ്പൊടിയുമാണ് ഉപയോഗിച്ചതെന്നും വിവരാവകാശ കൂട്ടായ്‌മ പ്രവർത്തകർ ആരോപിച്ചു.