മലപ്പുറം:സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിയുമ്പോഴും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം ജില്ലയില്‍ കുറയുകയാണ്. രോഗ ഭീഷണി നിലനില്‍ക്കെ പകര്‍ച്ചവ്യാധി ലക്ഷണങ്ങള്‍ തള്ളിക്കളയരുതെന്നും കൊറോണ പ്രതിരോധ മുഖ്യസമിതി അവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കൊവിഡ്-19; ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ - കൊറോണയിൽ മലപ്പുറം കലക്ടർ
കൊവിഡ്-19 പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തിലാണ് കലക്ടറുടെ മുന്നറിയിപ്പ്
![കൊവിഡ്-19; ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ alert instructions on corona at malappuram corona at malappuram കൊവിഡ്-19; ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഗ്രത നിര്‍ദേശങ്ങളുമായി മലപ്പുറം കലക്ടർ കൊറോണയിൽ മലപ്പുറം കലക്ടർ malappuram collector about corona](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6063384-1034-6063384-1581606351279.jpg)
ജില്ലയില്‍ 290 പേരാണ് നിലവിൽ പ്രത്യേക നിരീക്ഷണത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ മൂന്നുപേരും 287 പേര്‍ വീടുകളിലെ നിരീക്ഷണത്തിലും കഴിയുന്നു. ഇതുവരെ അയച്ച 43 സാമ്പിളുകളില്‍ 39 പേരുടെ ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ ഫലം ലഭിക്കാനുണ്ട്. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച രണ്ടുപേരെക്കൂടി ഐസൊലേഷന്‍ വാര്‍ഡിലെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇതോടെ ആശുപത്രിയിലെ പ്രത്യേക നിരീക്ഷണത്തില്‍നിന്നൊഴിവാക്കിയവരുടെ എണ്ണം 39 ആയി. കൊറോണ വൈറസ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജാഗ്രത പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.