കേരളം

kerala

ETV Bharat / state

പച്ചക്കറിയുടെ മറവിൽ ഒളിപ്പിച്ചു കൊണ്ടു വന്ന ലഹരി വസ്‌തു പിടികൂടി - മലപ്പുറം വാർത്ത

1500 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്

1500 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്  hans packets was found  മലപ്പുറം വാർത്ത  malappuram news
പച്ചക്കറിയുടെ മറവിൽ ഒളിപ്പിച്ചു കൊണ്ടു വന്ന ലഹരി വസ്‌തു പിടികൂടി

By

Published : Jun 9, 2020, 12:48 PM IST

മലപ്പുറം:മൈസൂരിൽ നിന്നും പച്ചക്കറി കയറ്റിയ ഗുഡ്സ് ജീപ്പിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഹാൻസ് വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ പിടികൂടി. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും പിടിയിലായി. എടക്കര പാലേമാട് ചുരുളിയിലെ ഇഞ്ചക്കാട്ടിൽ റെജി[42], മൂത്തേടം കാറ്റാടി ചാമപറമ്പിലെ ചണ്ണൻ രാജേഷ് [32] എന്നിവരാണ് അറസ്റ്റിലായത്. പച്ചക്കറിയുടെ ഇടയിൽ ഒരു ചാക്കിലായി ഒളിപ്പിച്ച 1500 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്. രഹസ‍്യവിവരത്തെ തുടർന്ന് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് കണ്ടെത്തിയത്.

ABOUT THE AUTHOR

...view details