മലപ്പുറം: അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പഴനി സ്വദേശിക്ക്. കഴിഞ്ഞ 12 വർഷമായി അങ്ങാടിപ്പുറം പഞ്ചായത്തിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന മൂർത്തിക്കാണ് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലോട്ടറി അടിച്ചത്. 29 വർഷമായി മൂർത്തി അങ്ങാടിപ്പുറത്തെത്തിയിട്ട്. കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. പലവിധ ബിസിനസുകൾ നടത്തിയെങ്കിലും അതിലെല്ലാം പരാജയപ്പെട്ട മൂർത്തി ഏറെക്കാലം തിരൂർക്കാടിലെ പെട്രോളിയം പമ്പിലും ജോലി ചെയ്‌തിരുന്നു.
സ്വന്തമായി ഒരു വീട്, 70 ലക്ഷം ലോട്ടറി അടിച്ച മൂർത്തിക്ക് വലിയ ആഗ്രഹങ്ങളില്ല - മൂർത്തി
കഴിഞ്ഞ 12 വർഷമായി അങ്ങാടിപ്പുറം പഞ്ചായത്തിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന മൂർത്തിക്കാണ് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലോട്ടറി അടിച്ചത്.
വല്ലപ്പോഴും മാത്രം ലോട്ടറി എടുക്കുന്ന ആളാണ് മൂർത്തി. പരിചയക്കാരനായ ലോട്ടറി വിൽപ്പനക്കാരൻ നിർബന്ധിപ്പിച്ച് എടുപ്പിച്ച ലോട്ടറിക്കാണ് ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്കാണെന്ന് പറഞ്ഞ് നിർബന്ധിപ്പിച്ച് ലോട്ടറി എടുപ്പിച്ചപ്പോഴും അത് സത്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മൂർത്തി പറയുന്നു. ലോട്ടറി അടിച്ച് ലക്ഷപ്രഭു ആയെങ്കിലും തൻ്റെ കൂലി വേല നിർത്താതെ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം. ഒരു വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം എന്ന് മൂർത്തിയുടെ ഭാര്യ സൗമ്യ പറയുന്നു. അഞ്ചാം ക്ലാസുകാരി പൂജാ ലക്ഷ്‌മി, രണ്ടാം ക്ലാസിൽ പഠിക്കുന്ന സിദ്ധാർഥ് എന്നിവർ മക്കളാണ്.