കേരളം

kerala

ETV Bharat / state

അകമ്പടം വലിയതോട് വൃത്തിയാക്കി - ഹരിത കേരള മിഷന്‍

ജനകീയ കൂട്ടായ്മയും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് വലിയതോട് വൃത്തിയാക്കിയത്

അകമ്പംടം വലിയതോട് വൃത്തിയാക്കി  Akambadam Valiya Thodu Cleaned up  ഹരിത കേരള മിഷന്‍  പി.ടി.ഉസ്മാൻ
അകമ്പംടം വലിയതോട് വൃത്തിയാക്കി

By

Published : Dec 22, 2019, 5:34 PM IST

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ അകമ്പടം വലിയ തോട് വൃത്തിയാക്കി. ഹരിത കേരള മിഷന്‍റെ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായാണ് തോട് വൃത്തിയാക്കിയത്. വടക്കേ പെരുമുണ്ട മുതൽ കുറുവൻ പുഴയുടെ പെരുവമ്പാടം കടവ് വരെയുള്ള രണ്ടു കിലോമീറ്റർ ഭാഗമാണ് വൃത്തിയാക്കിയത്. ജനകീയ കൂട്ടായ്മയും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ചാലിയാർ പഞ്ചായത്തിലെ ഏറ്റവും നീളം കൂടിയ തോടാണിത്. ശുചീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു.

ABOUT THE AUTHOR

...view details