മലപ്പുറം: എൽഡിഎഫ് വിടുന്നതിനെ കുറിച്ച് എൻസിപിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ . ചർച്ച പോലും നടക്കാത്ത കാര്യങ്ങളിൽ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങൾ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചർച്ച മാത്രമാണെന്നും ശശീന്ദ്രൻ പറഞ്ഞു.
മുന്നണിമാറ്റത്തെക്കുറിച്ച് എൻസിപിയിൽ ചർച്ച നടന്നിട്ടില്ല: എ.കെ ശശീന്ദ്രൻ - കേരള വാർത്ത
പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചർച്ച മാത്രമാണെന്നും എ.കെ ശശീന്ദ്രൻ
![മുന്നണിമാറ്റത്തെക്കുറിച്ച് എൻസിപിയിൽ ചർച്ച നടന്നിട്ടില്ല: എ.കെ ശശീന്ദ്രൻ AK Sasindran news എ.കെ ശശീന്ദ്രൻ വാർത്ത മുന്നണിമാറ്റത്തെക്കുറിച്ച് എൻസിപിയിൽ ചർച്ച നടന്നിട്ടില്ല മലപ്പുറം വാർത്ത malappuram news മലപ്പുറം വാർത്ത കേരള വാർത്ത kerala news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10582426-thumbnail-3x2-pp.jpg)
മുന്നണിമാറ്റത്തെക്കുറിച്ച് എൻസിപിയിൽ ചർച്ച നടന്നിട്ടില്ലെന്ന് എ.കെ ശശീന്ദ്രൻ
മുന്നണിമാറ്റത്തെക്കുറിച്ച് എൻസിപിയിൽ ചർച്ച നടന്നിട്ടില്ല: എ.കെ ശശീന്ദ്രൻ
അതേസമയം സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അത്ഭുതപ്പെടേണ്ടതില്ല. നിലവിൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല. കാപ്പൻ എൻസിപിയുടെ നല്ല നേതാവാണെന്നും എകെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
Last Updated : Feb 11, 2021, 6:50 PM IST