മലപ്പുറം:കോഴിക്കോട് വിമാനത്താവളത്തില്‍ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കോഴിക്കോട് - കുവൈത്ത് എയർ ഇന്ത്യ വിമാനം ആണ് തിരിച്ചിറക്കിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി - malappuram
കോഴിക്കോട് -കുവൈത്ത് എയർ ഇന്ത്യ വിമാനം ആണ് തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് വിമാനത്താളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഇന്ന് രാവിലെ 8.35ന് പുറപ്പെട്ട വിമാനം 9 മണിക്കാണ് തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ കാര്‍ഗോ അലാറം മുഴങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സേഫ് ലാന്‍റിങ്ങാണെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരെല്ലാവരും വിമാനത്തില്‍ നിന്നും പുറത്തിറങ്ങി.
Last Updated : Apr 9, 2021, 11:11 AM IST