കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്കെതിരെ കേരളം വോട്ട് ചെയ്യുമെന്ന് കെ.സി.വേണുഗോപാൽ - മലപ്പുറം
മോദി സർക്കാർ ഫാസിസ് നയമാണെന്ന് നടപ്പാക്കുന്നതെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
മലപ്പുറം: കർഷക സമരത്തിനെതിരെയുളള മോദി സർക്കാരിന്‍റെ ഫാസിസ് നയത്തിനെതിരെ കേരളം വോട്ട് ചെയ്യുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കർഷക സമരത്തിനെതിരെയുളള കർഷകർ നടത്തിയ ഭാരത് ബന്ദ് വൻ വിജയമായിരുന്നെന്നും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നേതാക്കളുടെ അറസ്‌റ്റും വീട്ട് തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. യുഡിഎഫിന്‍റെ ഇലക്ഷൻ പ്രചരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ അണിനിരത്തി പോരാടുമെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.