മലപ്പുറം:സിനിമ മേഖലയിൽ ഉൾപ്പെടെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് സിനിമ നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. മുൻപും ഇത്തരം സംഭവങ്ങൾ മലയാള സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പേടിമൂലമാണ് ആരും പ്രതികരിക്കാൻ തയാറായാകാത്തതെന്നും സാന്ദ്ര പറഞ്ഞു.
നിലമ്പൂരിൽ മെഹന്തി ഫെസ്റ്റിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. സിനിമ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന തനിക്കുപോലും പ്രതികരിക്കാൻ ഭയമുണ്ട്. പ്രതികരിക്കുന്നവർക്ക് എതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും സാന്ദ്ര പറഞ്ഞു.
സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ല; തുറന്നുപറഞ്ഞ് സാന്ദ്ര തോമസ് അതേസമയം വിജയ് ബാബുവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു സാന്ദ്ര തോമസിന്‍റെ മറുപടി. പൊലീസിന്‍റെ ഭാഗത്ത് നിന്നും നല്ല രീതിയിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
READ MORE:'ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക്': അവള്‍ക്കൊപ്പം ഡബ്ളിയുസിസി
താൻ എപ്പോഴും ഇരകൾക്ക് ഒപ്പമാണ്. പരാതിക്കാരിയായ കുട്ടിയുമായി സംസാരിച്ചിരുന്നെന്നും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. ഡബ്ല്യൂ.സി.സിയുടെ ഇടപെടലുമായി ബന്ധപ്പെട്ട ചോദ്യത്തിന്, എല്ലാ കാര്യങ്ങളിലും ശക്തമായ ഇടപെടൽ വേണമെന്നും അല്ലാതെ താൽപര്യമുള്ള വിഷയങ്ങളിൽ മാത്രമായിരിക്കരുത് പ്രതികരണമെന്നും അവർ വ്യക്തമാക്കി.