കേരളം

kerala

ETV Bharat / state

പ്രളയ ഫണ്ട് ഉപയോഗിച്ചതില്‍ അപാകതയെന്ന് ആരോപണം - Welfare Party News

വാഴക്കാട് മപ്രത്തെ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയില്‍ പ്രളയ ഫണ്ട് ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവർത്തിയില്‍ അപാകതയെന്ന ആരോപണവുമായി വെല്‍ഫെയർ പാർട്ടി

പ്രളയ ഫണ്ട് വാർത്ത വെല്‍ഫെയർ പാർട്ടി വാർത്ത Welfare Party News Flood Fund News
ഇസ്മായിൽ എളമരം

By

Published : Mar 16, 2020, 4:48 AM IST

മലപ്പുറം: വാഴക്കാട് മപ്രത്തെ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയില്‍ പ്രളയ ഫണ്ട് ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവർത്തിയില്‍ അപാകതയെന്ന ആരോപണവുമായി വെല്‍ഫെയർ പാർട്ടി. 1.5 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ പെയിന്‍റിങ്ങിലും സ്റ്റോർ റൂം നവീകരണത്തിലും അപാകതയുള്ളതായാണ് ആരോപണം. മരുന്ന് മാറ്റാതെയാണ് സ്റ്റോർ റൂമില്‍ ടൈല്‍സ് പതിച്ചതെന്നും ഗുണമേന്മയില്ലാത്ത ടൈല്‍സാണ് പതിച്ചതെന്നും വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇസ്‌മായിൽ എളമരം പറഞ്ഞു.

സ്‌റ്റോർ റൂമില്‍ സൂക്ഷിച്ച മരുന്ന് ഉപയോഗശൂന്യമായെന്ന് സംശയിക്കുന്നതായും വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.

കെട്ടിടം പെയിന്‍റ് ചെയ്‌തതിലും അപാകതയുണ്ടെന്ന് ആരോപിച്ച പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ മേലധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സംഭവത്തില്‍ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.

ABOUT THE AUTHOR

...view details