മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും അപകടം. ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവില്‍ നിന്ന് താഴ്‌ചയിലേക്ക് മറിഞ്ഞത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അമിത വേഗത; മലപ്പുറം വട്ടപ്പാറ വളവിൽ ലോറി താഴ്‌ചയിലേക്ക് മറിഞ്ഞു - വട്ടപ്പാറ റോഡ് അപകടം വാർത്ത
അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
മലപ്പുറം വട്ടപ്പാറ വളവിൽ ലോറി താഴ്‌ചയിലേക്ക് മറിഞ്ഞ് വീണ്ടും അപകടം
ഹരിയാന സ്വദേശി അഷ്ക്കറിനാണ് ഗുരുതരമായി പരിക്കേറ്റത്. അഷ്‌ക്കറിനെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് ചരക്കുമായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്. വളാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Also Read:ബംഗ്ലാദേശിൽ തീപിടിത്തം; 40 പേർ കൊല്ലപ്പെട്ടു, രക്ഷാപ്രവർത്തനം തുടരുന്നു
Last Updated : Jul 9, 2021, 8:24 PM IST