മരണവീട്ടിൽ വന്ന രണ്ട്കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു - മരണവീട്ടിൽ വന്ന രണ്ട്കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
പരപ്പനങ്ങാടി കരിങ്കല്ലത്താണി വേർക്കോട്ട് മുഹമ്മദ് സക്കീറിന്‍റെ മകൻ മുഹമ്മദ് മിന്ഹാൽ (6), തിരൂർ മീനടത്തൂർ പെരുവഴിയമ്പലം കാവുങ്ങൽ യൂസുഫിന്‍റെ മകൻ മുഹമ്മദ് റയ്യാൻ (7) എന്നിവരാണ് മരിച്ചത്.

മലപ്പുറം: തിരൂരങ്ങാടി ചെമ്മാട് സി.കെ നഗറിലെ ബന്ധുവിന്‍റെ മരണ വീട്ടിലേക്ക് വന്ന രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി വേർക്കോട്ട് മുഹമ്മദ് സക്കീറിന്‍റെ മകൻ മുഹമ്മദ് മിന്ഹാൽ (6), തിരൂർ മീനടത്തൂർ പെരുവഴിയമ്പലം കാവുങ്ങൽ യൂസുഫിന്‍റെ മകൻ മുഹമ്മദ് റയ്യാൻ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ചെമ്മാട് സി.കെ. നഗറില്‍ വയലിലെ കുളത്തിലായിരുന്നു അപകടം. മരിച്ച മിൻഹാൽ പള്ളിപ്പടി അൽ ഇഹ്സാൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയും മുഹമ്മദ് റയ്യാൻ തിരൂർ ജി.എം.യു.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ്.
TAGGED:
Accident death of two kids