മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്‌ദുള്ളക്കുട്ടിയെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാടാമ്പുഴ പൊലീസ് ടോറസ് ലോറി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് വരുമ്പോൾ മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ വെച്ചാണ് അബ്‌ദുള്ളക്കുട്ടിയുടെ കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അബ്‌ദുള്ളകുട്ടിക്ക് പരിക്കുകളില്ല. അതേസമയം, തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാരോപിച്ച് അബ്‌ദുള്ളക്കുട്ടി കാടാമ്പുഴ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
അബ്‌ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; ലോറി പൊലീസ് കസ്റ്റഡിയില്‍ - ap abdullakutty accident issue
എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് വരുമ്പോൾ മലപ്പുറം രണ്ടത്താണിയില്‍ വെച്ചാണ് അബ്‌ദുള്ളക്കുട്ടിയുടെ കാര്‍ അപകടത്തില്‍ പെട്ടത്.
അബ്‌ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു
എന്നാല്‍ മഴയെ തുടര്‍ന്ന് വാഹനത്തിന്‍റെ ബ്രേക്ക് നഷ്‌ടപ്പെട്ടതോടെയാണ് അപകടമുണ്ടായതെന്ന് ലോറി ഡ്രൈവര്‍ പൊലീസിനെ അറിയിച്ചു. ഇത് കൂടാതെ അബ്‌ദുള്ളക്കുട്ടി പൊന്നാനിയില്‍ നിന്നും ചായ കുടിക്കുന്ന സമയം തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പരാതിപ്പെട്ടു. അബ്‌ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
Last Updated : Oct 9, 2020, 12:31 PM IST