മലപ്പുറം: മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് എസ്‌വൈഎസ്.
മുസ്ലിംപള്ളികളിലെ സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് എസ്‌വൈഎസ് - അബ്ദുൽ സമദ് പൂക്കോട്ടൂർ
ഹിന്ദു മഹാസഭ കേരള ഘടകത്തിന്‍റെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ കേരള ഘടകം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ വരട്ടെ അപ്പോള്‍ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിധിയുടെ കാര്യത്തിൽ ഹിന്ദുമഹാസഭ അഭിപ്രായം പറയേണ്ട സാഹചര്യമില്ലെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ സമദ് പൂക്കോട്ടൂർ ഇടിവി ഭാരതിനോട് പറഞ്ഞു. മുസ്ലിം സ്ത്രീകൾ വീട്ടിലാണ് നമസ്‌കാരം ഉള്‍പ്പെടെയുള്ള പ്രാര്‍ഥനാ കര്‍മങ്ങള്‍ നടത്തേണ്ടതെന്നാണ് മതം അനുശാസിക്കുന്നതെന്നും അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.