മലപ്പുറം:കൊവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഗാർഹിക നിരീക്ഷണത്തിലുള്ളവർ, ഒറ്റയ്‌ക്ക് താമസിക്കുന്നവർ, ഉൾപ്പടെയുള്ളവർക്ക് സഹായവുമായി ആശ്വാസ് അടുക്കള ആരംഭിച്ചു. തവനൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കുടംബശ്രീയുടെ സഹകരണത്തോടെയാണ് ആശ്വാസ് അടുക്കള പ്രവർത്തനം ആരംഭിച്ചത്.
കരുതലിന്‍റെ ഭക്ഷണപ്പൊതിയുമായി കുടംബശ്രീയുടെ ആശ്വാസ് അടുക്കള - covid 19 malappuram
ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർ, ഒറ്റപ്പെട്ട് താമസിക്കുന്നവർ, ഇതര സംസ്ഥാന തൊഴിലാളികൾ, എന്നിവർക്കുള്ള ഭക്ഷണമാണ് ആശ്വാസ് അടുക്കളയിൽ നിന്നും വീടുകളിലെത്തിക്കുന്നത്.
![കരുതലിന്‍റെ ഭക്ഷണപ്പൊതിയുമായി കുടംബശ്രീയുടെ ആശ്വാസ് അടുക്കള കരുതലിന്‍റെ ഭക്ഷണപ്പൊതി ആശ്വാസ് അടുക്കള മലപ്പുറം വാർത്ത കൊവിഡ് 19 മലപ്പുറം ലോക്ക് ഡൗൺ മലപ്പുറം തവനൂർ കുടംബശ്രീ Aashwas Adukkala to serve food for isolated and home quarantined people malappuram thavanoor village food from kudumbasree covid 19 malappuram malappuram corona](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6552673-157-6552673-1585229781018.jpg)
ആശ്വാസ് അടുക്കള
ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർ, ഒറ്റപ്പെട്ട് താമസിക്കുന്നവർ, ഇതര സംസ്ഥാന തൊഴിലാളികൾ, എന്നിങ്ങനെ അർഹരായവർക്കുള്ള ഭക്ഷണം ഇവിടെ നിന്നും വളണ്ടിയർമാർ വീട്ടിലെത്തിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് പി.പി അബ്‌ദുൾ നാസറാണ് ആശ്വാസ് അടുക്കളയുടെ ഉദ്ഘാടനം നിർവഹിച്ചത്.