കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു - A youth drowned in the river
കൂട്ടുകാരോടൊത്ത് പരിയങ്ങാട് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചത്.
![കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു A youth drowned in the river കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7703172-thumbnail-3x2-ad.jpg)
യുവാവ്
മലപ്പുറം:അഞ്ചച്ചവിടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂച്ചപ്പൊയിൽ സ്വദേശി അബ്ദുല്‍ സമദ് ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് പരിയങ്ങാട് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചത്. ഏകദേശം ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കാളികാവ് പൊലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാരായ യുവാക്കളാണ് തിരച്ചിലിന് നടത്തിയത്. നാട്ടിലെ ജീവകാരുണ്യ സാമൂഹ്യ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു അബ്ദുല്‍ സമദ്.
കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
TAGGED:
A youth drowned in the river