മലപ്പുറം:മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പൊന്നാനി എടപ്പാള്‍ സ്വദേശി അസ്‌ലമാണ് (22) അറസ്റ്റിലായത്. 1.175 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് കണ്ടെത്തി.
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍ - കേരള വാര്‍ത്തകള്‍
പൊന്നാനിയില്‍ 1.175 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് എക്‌സൈസ് കണ്ടെത്തി
പൊന്നാനി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്‌ടകര്‍ ജിനീഷിന്‍റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസർമാരായ ബാബുരാജ്. കെ. എം, ഗണേശൻ. എ, ബാബു. എൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ റിനിൽ രാജ് ടി.ആർ, ജെറിൻ ജെ.ഒ, ശരത് എ.എസ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ രജിത. ടി. കെ എന്നിവരടങ്ങുന്ന സംഘമാണ് അയാളെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുൻപ് പെരിന്തൽമണ്ണയിൽ നിന്ന് 21.5 ഗ്രാം MDMAയുമായി നാലുപേരെയും രണ്ടാഴ്ച മുൻപ് കോട്ടക്കൽ നിന്ന് 54 ഗ്രാം ആംഫിറ്റാമിനുമായി ഒരാളെയും എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തിരിന്നു.
also read:മാരക മയക്ക് മരുന്നുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് 1.70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കള്‍