മലപ്പുറം: യുഡിഎഫിന്‍റെ എല്ലാ സമരങ്ങളും പരാജയപ്പെടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വികസന മുന്നേറ്റ ജാഥക്ക് വണ്ടൂരിൽ നൽകിയ സ്വീകരണത്തെ അഭിസംബോധന ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലിരിക്കുന്ന വീട്ടമ്മമാർക്ക് കൂടി തൊഴിൽ കൊടുക്കുക എന്നതാണ് ഇടത് പക്ഷത്തിന്‍റെ ലക്ഷ്യമെന്നും, പേമാരിയും മഹാമാരിയും വന്നാലും കുലുങ്ങാത്ത മനസാണ് യുഡിഎഫിന്‍റെതെന്നും വിജയരാഘവൻ പറഞ്ഞു.
യുഡിഎഫിന്‍റെ എല്ലാ സമരങ്ങളും പരാജയപ്പെടുകയാണ്: എ വിജയരാഘവൻ - വികസന മുന്നേറ്റ യാത്ര വാർത്ത
വികസന മുന്നേറ്റ ജാഥക്ക് വണ്ടൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ
യുഡിഎഫിന്‍റെ എല്ലാ സമരങ്ങളും പരാജയപ്പെടുകയാണ്: എ വിജയരാഘവൻ
നിലമ്പൂരിൽ നിന്നെത്തിയ ജാഥയെ വാദ്യഘോഷങ്ങളോടെയാണ് വണ്ടൂരിൽ സ്വീകരിച്ചത്. സ്വീകരണ സമ്മേളനത്തിൽ ഇ.പി ബഷീർ അധ്യക്ഷത വഹിച്ചു. കെ.പി മോഹനൻ, കെ.പി രാജേന്ദ്രൻ, ബി.മുഹമ്മദ് റസാഖ്, അനിൽ നിരവിൽ, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.