മലപ്പുറം: കാലഹരണപ്പെട്ട പിഎസ്‌സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഒരു ലിസ്റ്റും എല്ലാവർക്കും ജോലി ലഭിക്കും വരെ നീട്ടാൻ ആകില്ല. 23 ലക്ഷം പേരോളം ലാസ്റ്റ് ഗ്രേഡിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ വന്നവർ മാത്രമല്ല തൊഴിൽ രഹിതരെന്നും മത്സരപ്പരീക്ഷ എഴുതാൻ കാത്തുനിൽക്കുന്ന 63 ലക്ഷം അപേക്ഷകർ ഇവിടെ ഉണ്ടെന്നും എ.വിജയരാഘവൻ പറഞ്ഞു.
കാലഹരണപ്പെട്ട ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാകില്ലെന്ന് എ.വിജയരാഘവൻ - പിഎസ്‌സി വിഷയം
ഒരു ലിസ്റ്റും എല്ലാവർക്കും ജോലി ലഭിക്കും വരെ നീട്ടാൻ ആകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ
![കാലഹരണപ്പെട്ട ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാകില്ലെന്ന് എ.വിജയരാഘവൻ A. Vijayaraghavan psc rank holders protest എ.വിജയരാഘവൻ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പിഎസ്‌സി വിഷയം ഉദ്യോഗാർഥികളുടെ സമരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10728508-thumbnail-3x2-vij.jpg)
ന്യൂനപക്ഷത്തെ വേട്ടയാടുന്ന നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ല. ബിജെപി ജാഥയില്‍ യോഗി ആദിത്യനാഥിന്‍റെ തീവ്ര അജണ്ടയാണ് പ്രഖ്യാപിച്ചത്. കേരള സര്‍ക്കാര്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. ബിജെപി അധികാരത്തിലെത്തിയാല്‍ ഇതിനെതിരെ നിയമം ഉണ്ടാക്കുമെന്നും പറയുന്നു. ഇത്തരം കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ന്യുനപക്ഷത്തെ വേട്ടയാടാന്‍ നിയമമുണ്ടാക്കുന്ന രീതി കേരളത്തില്‍ ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പൗരത്വ നിയമത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിതാണ്. ബിജെപിയുടെ നയവൈകല്യത്തിന്‍റെ ദുരന്തമാണ് ജനം അനുഭവിക്കുന്നത്. പെട്രോള്‍ വില നൂറിലെത്തി. ജനങ്ങള്‍ വലിയ പ്രയാസത്തിലാണ്. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതെ ലൗ ജിഹാദിനെക്കുറിച്ചും നിയമനിര്‍മാണത്തെക്കുറിച്ചുമാണ് ബിജെപി പറയുന്നതെന്നും എ.വിജയരാഘവൻ കുറ്റപ്പെടുത്തി.