കേരളം

kerala

ETV Bharat / state

ആളൊഴിഞ്ഞ വീടിന്‍റെ ചുമര് ഇടിഞ്ഞ് വീണ് മൂന്നാം ക്ലാസുകാരൻ മരിച്ചു - ആളില്ലാത്ത വീടിന്‍റെ ചുമര് ഇടിഞ്ഞ് വീണു

ക്വാര്‍ട്ടേഴ്‌സിന്‍റെ അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു.

A third-grader died when the wall of an unoccupied house collapsed  wall of an unoccupied house collapsed  ആളില്ലാത്ത വീടിന്‍റെ ചുമര് ഇടിഞ്ഞ് വീണു  മൂന്നാം ക്ലാസുകാരൻ മരിച്ചു
ക്ലാസുകാരൻ

By

Published : Jan 4, 2021, 10:30 AM IST

മലപ്പുറം: ആളൊഴിഞ്ഞ വീടിന്‍റെ ചുമര് ഇടിഞ്ഞ് വീണ് മൂന്നാം ക്ലാസുകാരൻ മരിച്ചു. തിരൂര്‍ പറവണ്ണ പള്ളാത്ത് ഫാറൂഖിന്‍റെ മകന്‍ ഫയാസ് (8) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4. 30 ഓടെയാണ് അപകടം. ഫയാസ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്‍റെ അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫയാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷക്ക് നൽകിയ ശേഷം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ABOUT THE AUTHOR

...view details