മലപ്പുറം: കഞ്ചാവ് വിൽപന നടത്തിയ മധ്യവയസ്‌കനെ അരീക്കോട് പൊലീസ് പിടികൂടി. ഒന്നേകാൽ ലക്ഷം രൂപയും ഒന്നരക്കിലോ കഞ്ചാവുമായി തെരട്ടമ്മൽ ബിസ്‌മി ഹോട്ടലിൽ നിന്ന് അമ്പായത്തിങ്ങൽ മുസ്‌തഫയെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. ഹോട്ടൽ കച്ചവടത്തിന്‍റെ മറവില്‍ വ്യാപകമായി കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അരീക്കോട് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പൊലീസിനെ കണ്ട് മുസ്‌തഫ കഞ്ചാവുമായി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
കഞ്ചാവ് വിൽപന നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍ - middle aged man arrested
ഹോട്ടൽ കച്ചവടത്തിന്‍റെ മറവിൽ വ്യാപകമായി കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെതുടർന്നാണ് അരീക്കോട് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
മലപ്പുറത്ത് കഞ്ചാവ് വിൽപന നടത്തിയ മധ്യവയസ്‌കനെ പിടികൂടി
ഹോട്ടലിൽ നിന്ന് വിദ്യാർഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തിയതായാണ് വിവരം. ഇയാൾ മൊത്തവിതരണക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഈ പ്രദേശത്തെ കേസിൽ ഉൾപ്പെട്ടവരെ പൊലീസ് നേരത്തേ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾക്ക് കഞ്ചാവ് നൽകിയ ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അരീക്കോട് ഇൻസ്പെക്‌ടർ പി.കെ സന്തോഷ്, എസ്ഐമാരായ അബ്‌ദുൽ നാസർ, അഹമ്മദ്, പൊലീസുകാരായ സുബ്രഹ്മണ്യൻ, രതീഷ്, ഹുസൈൻ, നസറുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.