മലപ്പുറം: സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നവുമായി സുമനസുകളുടെ സഹായം തേടുകയാണ് ബുഷ്റ. കഴിഞ്ഞ ഏഴ് വർഷമായി വാക്കറിന്‍റെ സഹായത്തോടെയാണ് ബുഷ്റ ജീവിതം തള്ളിനീക്കുന്നത്. എടക്കര പഞ്ചായത്തിലെ പായമ്പാടം കല്ലേം തോടൻ മൂസയുടെ മകൾ ബുഷ്റ എന്ന മുപ്പത്തിനാലുകാരി 14 വർഷം മുൻപ് തിരൂർ സ്വദേശി ഷമീറിനെ വിവാഹം കഴിച്ചു. ഇതിൽ ഒരു കുട്ടിയുമുണ്ട്. രണ്ടാമത് ഗർഭിണിയായിരിക്കെയാണ് ബുഷ്റയുടെ ജീവിതം തന്നെ ദുരിതത്തിലാക്കി ഞരമ്പുകൾക്ക് രോഗം ബാധിച്ചത്. ഇതോടെ കിടപ്പിലായി. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതോടെ ബുഷ്റെയെ അന്വേഷിക്കുകയോ ചിലവിന് നൽകുകയോ ചെയ്യുന്നില്ല. സഹോദരനായ അബ്ദുൾ സലാമിന്‍റെ സംരക്ഷണത്തിലാണ് ഇപ്പോള്‍. കോഴിക്കച്ചവടം ചെയ്‌ത് അന്നത്തെ ഉപജീവനം നടത്തുന്ന അബ്ദുൾ സലാം തന്നാല്‍ കഴിയും വിധം സഹോദരിയെ സംരക്ഷിക്കുന്നുണ്ട്.
സ്വന്തമായി ഒരു വീട്; സുമസുകളുടെ സഹായം തേടി ബുഷ്റ - സ്വന്തമായി ഒരു വീട് ; സഹായം തേടി ബുഷ്റ
ഒരു കൊച്ചു വീട് സ്വന്തമായി കിട്ടാൻ കാരുണ്യത്തിന്‍റെ ഉറവ് വറ്റാത്തവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബുഷ്റ. ദിവസേന ചെയ്യുന്ന ഫിസിയോ തെറാപ്പിക്കും ചെലവ് കൂടുതലാണ്
നിലവിൽ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ബുഷ്റയുടെ ചികിത്സ. ഓരോ മാസവും പരിശോധനക്ക് കൊണ്ടു പോകാനും മരുന്നിനും വാഹന കൂലിക്കുമായിത്തന്നെ 10,000 രൂപയോളം വേണം. തനിക്ക് ഒരു കൊച്ചു വീട് സ്വന്തമായി കിട്ടാൻ കാരുണ്യത്തിന്‍റെ ഉറവ് വറ്റാത്തവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബുഷ്റ. ദിവസേന ചെയ്യുന്ന ഫിസിയോ തെറാപ്പിക്കും ചെലവ് കൂടുതലാണ്. സഹോദരിമാരായ ജസീലയും, ജമീലയും അസുഖ ബാധിതരാണ്. ജസീല തീർത്തും കിടപ്പിലാണ്. ശരീരത്തിന് തളർച്ച ബാധിച്ചിട്ടും ജീവിതം ഏറെ പ്രയാസങ്ങളിലൂടെ കടന്നു പോകുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചു വരാനാകും എന്ന ശുഭപ്രതീക്ഷയിലാണ് ബുഷ്‌റ.