മലപ്പുറം: നിലമ്പൂർ കൊയ്പ്പാൻ വളവിൽ ഓലമേഞ്ഞ വീടിന് തീപിടിച്ചു. പഴം പലാക്കോട് ലളിത(50)യുടെ വീടിനാണ് തീപിടിച്ചത്. ഗൃഹനാഥ പുറത്ത് പോയപ്പോള്‍ വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിയോടെ തീ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ നിലമ്പൂർ അഗ്നിശമന സേനയെ വിവരമറിയിച്ചു.
നിലമ്പൂർ കൊയ്പ്പാൻ വളവിൽ വീടിന് തീപിടിച്ചു
ഓലമേഞ്ഞ വീടിന് തീപിടിച്ചതോടെ കിടക്കാൻ ഇടമില്ലാത്ത അവസ്ഥയിലാണ് ഗൃഹനാഥയായ മധ്യവയസ്‌ക.
തീപിടിച്ചു
അസിസ്റ്റന്‍ഡ് സ്റ്റേഷന്‍ മാസ്റ്റർ കെ അശോകന്‍റെ നേതൃത്വത്തിൽ അഗ്നിശമന സേന രണ്ട് വാഹനങ്ങളിലായി എത്തി ഒരു മണിക്കൂർ നീണ്ടുനിന്ന ശ്രമത്തില്‍ തീ അണച്ചു. പൊലീസ്, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി അസൈനാർ, പ്രദേശവാസികള്‍ എന്നിവര്‍ തീ അണക്കുന്നതിന്‍റെ ഭാഗമായി.
അടുപ്പിൽ നിന്നും തീ പടർന്നതാകാനാണ് സാധ്യത എന്നാണ് ഫയര്‍ ഫോഴ്‌സിന്‍റെ പ്രാഥമിക നിഗമനം. ലളിത ഒറ്റക്കാണ് താമസം. വീടിന് തീപിടിച്ചതോടെ കിടക്കാൻ ഇടമില്ലാത്ത അവസ്ഥയിലാണ് ഈ മധ്യവയസ്‌ക.