മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി 95 ലക്ഷം രൂപയുടെ സ്വര്‍ണക്കടത്ത് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് ആറ് മണിക്ക് ജിദ്ദയിൽ നിന്നുമെത്തിയ കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാന്‍റെ പക്കല്‍ നിന്നും ഇസ്തിരിപ്പെട്ടിയില്‍ തകിടുരൂപത്തിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന 350 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം ഇന്ത്യൻ വിപണിയില്‍ 15.26 ലക്ഷം രൂപ വിലമതിക്കും.
95 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; മൂന്ന് പേര്‍ പിടിയില്‍ - വിമാനത്താവളം സ്വര്‍ണക്കടത്ത്
മുജീബ് റഹ്മാന്‍, മുഹമ്മദ് ഹനീഫ, സാദിഖ് എന്നിവരെയാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഷാർജയിൽ നിന്നുമെത്തിയ നിലമ്പൂർ സ്വദേശിയായ മുഹമ്മദ് ഹനീഫ, കോഴിക്കോട് അടിവാരം സ്വദേശി സാദിഖ് എന്നിവരില്‍ നിന്നും ശരീരത്തിനുള്ളിലൊളിപ്പിച്ച സ്വർണമിശ്രിതമാണ് പിടികൂടിയത്. മുഹമ്മദ് ഹനീഫയില്‍ നിന്നും 1,136 ഗ്രാമും സാദിഖിൽ നിന്നും 1,005 ഗ്രാമും സ്വര്‍ണം പിടിച്ചെടുത്തു. പിടിച്ചെടുത്ത മിശ്രിതത്തിൽ നിന്നും 1,820 ഗ്രാം തങ്കം വേർതിരിച്ചെടുത്തു. ഡെപ്യൂട്ടി കമ്മീഷണർ ഡോ.എൻ.എസ്.രാജി, അസി.കമ്മീഷണർ എ.കെ.സുരേന്ദ്രനാഥൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.