മലപ്പുറം:പള്‍സ് പോളിയോ വിതരണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ 4,19,191 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. അഞ്ച് വയസിന് താഴെയുള്ള 4,53,118 കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 3,59,298 കുട്ടികള്‍ക്ക് രണ്ട് ദിവസങ്ങളിലായി പോളിയോ തുള്ളി മരുന്ന് നല്‍കിയിരുന്നു. മൂന്നാം ദിനമായ ചൊവ്വാഴ്ച ആശാ പ്രവര്‍ത്തകരും അങ്കണവാടി പ്രവര്‍ത്തകരും വീടുകളില്‍ സന്ദര്‍ശനം നടത്തി 59,893 കുട്ടികള്‍ക്ക് കൂടി പോളിയോ തുള്ളി മരുന്ന് നല്‍കി.
മലപ്പുറത്ത് 92.5 ശതമാനം കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി
അഞ്ച് വയസിന് താഴെയുള്ള 4,53,118 കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്
പോളിയോ തുള്ളിമരുന്ന്; മലപ്പുറത്ത് 92.5 ശതമാനം കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കി
ഇതോടെ ജില്ലയില്‍ ആകെ 92.5 ശതമാനം കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കി. തിങ്കളാഴ്ചയും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതെപോയ കുട്ടികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി തുള്ളി മരുന്നു നല്‍കും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം. ആരോഗ്യ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും മാസ്‌ക്കും ഫേസ് ഷീല്‍ഡും അണിഞ്ഞാണ് കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.