മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 828.2 ഗ്രാം സ്വർണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി . ഷാർജയിൽ നിന്നും എയർ അറേബ്യയുടെ 69454 എന്ന വിമാനത്തിൽ പുലർച്ചെ മൂന്ന് മണിയോടുകൂടി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ താമരശ്ശേരി സ്വദേശി മാലിക് അസ്റതിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ 828.2 ഗ്രാം സ്വർണ മിശ്രിതം പിടികൂടി - കേരള വാർത്ത
ക്യാപ്സ്യൂൾ രൂപത്തിലുള്ള നാലു പാക്കറ്റുകളിലാക്കിയാണ് സ്വർണ മിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത് .
കരിപ്പൂർ വിമാനത്താവളത്തിൽ 828.2 ഗ്രാം സ്വർണ മിശ്രിതം പിടികൂടി
ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ആണ് സ്വർണമിശ്രിതം കണ്ടെടുത്തത് . ക്യാപ്സ്യൂൾ രൂപത്തിലുള്ള നാലു പാക്കറ്റുകളിലാക്കിയാണ് സ്വർണ മിശ്രിതം ഇയാൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത് . കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ രാജന്‍റെ നിർദ്ദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീൺകുമാർ കെ.കെ , സന്തോഷ് ജോൺ , ഇൻസ്പെക്ടർമാരായ പ്രതീഷ് മുഹമ്മദ് ഫൈസൽ . ഇ , സന്തോഷ് കുമാർ . എം എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.