മലപ്പുറം: തിരൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് എട്ടു കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച പുലർച്ചെ എക്സൈസ് സിഐ ബി.സുമേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് നാല് കവറുകളിലായി സൂക്ഷിച്ച എട്ടു കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ - തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോയ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിലാണ് കഞ്ചാവ് തിരൂരിലെത്തിച്ചതെന്നാണ് സൂചന.
തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 8 കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോയ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിലാണ് കഞ്ചാവ് തിരൂരിലെത്തിച്ചതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ബി.സുമേഷ് പറഞ്ഞു.