മലപ്പുറം:ജില്ലയില്‍ 6,71,172 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 5,41,364 പേര്‍ക്ക് ഒന്നാം ഡോസും 1,29,808 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിൽ ജില്ലയില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ALSO READ:എന്തിനാണ് ഈ അസ്വസ്ഥത, എന്തിനാണ് ഈ അസഹിഷ്ണുത...? കെ.കെ രമ ചോദിക്കുന്നു
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,307 പേര്‍ക്ക് ആദ്യഘട്ട വാക്‌സിന്‍ നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,47,693 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 72,001 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനും നല്‍കി. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,554 പേര്‍ക്ക് വാക്‌സിന്‍റെ ഒന്നാം ഡോസും 28,011 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
ALSO READ:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച് കലക്ടർ
കൊവിഡ് മുന്നണി പോരാളികളില്‍ 18,624 പേര്‍ക്ക് ഒന്നാം ഡോസും 16,897 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,546 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 12,899 പേര്‍ രണ്ടാം ഡോസ് വാക്‌സിനുമാണ് ഇതുവരെ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.