മലപ്പുറം : അടിപിടി കേസില്‍ ഉൾപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ എസ്‌ഐ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ നിരീക്ഷണത്തിൽ.
തമിഴ്നാട് സ്വദേശിക്ക് കൊവിഡ്; മലപ്പുറത്ത് പൊലീസുകാര്‍ നിരീക്ഷണത്തിൽ - കല്‍പകഞ്ചേരി എസ്‌ഐ
കടുങ്ങാത്തുകുണ്ട് പരിസരങ്ങളില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു
![തമിഴ്നാട് സ്വദേശിക്ക് കൊവിഡ്; മലപ്പുറത്ത് പൊലീസുകാര്‍ നിരീക്ഷണത്തിൽ മലപ്പുറം കൊവിഡ് അടിപിടി കേസ് തമിഴ്‌നാട് സ്വദേശി കല്‍പകഞ്ചേരി എസ്‌ഐ tamilnadu native tested positive](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7447706-522-7447706-1591101625710.jpg)
അടിപിടി കേസില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കല്‍പകഞ്ചേരി എസ്‌ഐ എസ്കെ പ്രിയന്‍ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ ക്വാറന്‍റൈനിൽ പ്രവേശിച്ചത്. കടുങ്ങാത്തുകുണ്ട് പരിസരങ്ങളില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അതിനുശേഷം ഇയാള്‍ നാട്ടിലേക്ക് പോവുകയും അവിടെ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്തപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്‍റൈനിൽ പ്രവേശിക്കുകയായിരുന്നു.