കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 6.62 ലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു - vaccination news

5,32 ലക്ഷം പേര്‍ ആദ്യ ഡോസും 1,29 ലക്ഷം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു

കൊവിഡ് പ്രതിരോധം വാര്‍ത്ത  വാക്‌സിന്‍ സ്വീകരിച്ചു വാര്‍ത്ത  vaccination news  covid defence news
കൊവിഡ് പ്രതിരോധം

By

Published : May 25, 2021, 2:39 AM IST

മലപ്പുറം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മലപ്പുറത്ത് കഴിഞ്ഞ ദിവസം വരെ 6,62,503 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 5,32,767 പേര്‍ ഒന്നാം ഡോസും 1,29,736 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

45 വയസിന് മുകളിലുള്ളവരാണ് ജില്ലയില്‍ ഏറ്റവുമധികം വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളത്. 45 വയസിനു മുകളില്‍ പ്രായമുള്ള 4,41,601 പേര്‍ ആദ്യഘട്ട വാക്സിനും 71,933 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,361 പേര്‍ ആദ്യ ഡോസും 28,011 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. മുന്നണി പോരാളികളില്‍ 17,859 പേര്‍ക്ക് ആദ്യ ഡോസും 16,893 പേര്‍ക്ക് രണ്ടാം ഡോസും സ്വീകരിച്ചു.

കൂടുതല്‍ വായനക്ക്: മഞ്ചേരിയില്‍ ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിച്ചു

18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവരില്‍ 400 പേരാണ് ഒന്നാം ഘട്ട വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേരാണ് ഇതുവരെയായി രണ്ടാം ഘട്ട വാക്സിന്‍ സ്വീകരിച്ചത്. നേരത്തെ 33,546 പോളിംഗ് ഉദ്യോഗസ്ഥര്‍ ആദ്യ ഘട്ട വാക്സിന്‍ സ്വീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details