മലപ്പുറം : ജില്ലയില്‍ അനധികൃതമായി കരിങ്കല്ല്, ചെങ്കല്ല് എന്നിവ കടത്തിയ 58 വാഹനങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്നും 8,59,200 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നവംബര്‍ മുതല്‍ ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കിയത്. തിരൂര്‍ താലൂക്കില്‍ നിന്ന് 31 വാഹനങ്ങളും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 27 വാഹനങ്ങളുമാണ് പിടിച്ചെടുത്തത്.
അനധികൃതമായി കരിങ്കല്ല്, ചെങ്കല്ല് എന്നിവ കടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു
അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നവംബര്‍ മുതല്‍ ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കിയത്
കൊണ്ടോട്ടി താലൂക്കില്‍ നിന്ന് പിടിച്ചെടുത്ത 27 വാഹനങ്ങള്‍ക്ക് 4,54,200 രൂപയും തിരുരില്‍ നിന്നും പിടിച്ചെടുത്ത 31 വാഹനങ്ങളില്‍ നിന്നും 3,25,000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്. കൂടാതെ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ നിന്നും മുപ്പതിനായിരവും, 50000 രൂപയും പിഴ ഈടാക്കി. അനധികൃത ഖനനം നടത്തിയതിനും അവ വാഹനങ്ങളില്‍ കടത്തി കൊണ്ടുപോയതിനും വാഹന ഉടമകള്‍ക്കെതിരെയും സ്ഥല ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലയിലെ അനധികൃത ഖനനത്തിനെതിരെ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് വ്യക്തമാക്കി.