മലപ്പുറം ജില്ലയില്‍ 12,642 പേര്‍ നിരീക്ഷണത്തില്‍ - latest covid 19
ഇന്ന് 543 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,642 ആയി.
![മലപ്പുറം ജില്ലയില്‍ 12,642 പേര്‍ നിരീക്ഷണത്തില്‍ KL - Mpm - CorONa pkg മലപ്പുറം ജില്ലയില്‍ 12,642 പേര്‍ നിരീക്ഷണത്തില്‍ latest covid 19 latest malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6613879-681-6613879-1585672901740.jpg)
മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ ഇന്ന് 543 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,642 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കൊവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 102 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 87 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒമ്പത്, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരാളും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 12,517 പേര്‍ വീടുകളിലും 23 പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഒമ്പത് പേരുടേയും ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന അറിയിച്ചു. ഇതുവരെ 457 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 151 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.