മലപ്പുറം: ലോക്‌ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ എടക്കര പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്‌ച മാത്രം എടക്കരയിൽ 52 ബൈക്കുകൾ പിടിച്ചെടുത്തതായി എടക്കര സി.ഐ.മനോജ് പറഞ്ഞു. ഓരോ ബൈക്കുകൾക്കും 10,000 രൂപ വീതം പിഴ ഈടാക്കും. ലൈസൻസ് മറ്റ് രേഖകൾ എന്നിവ കൈവശമില്ലാത്തവർക്ക് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശപ്രകാരമുള്ള മുഴുവൻ പിഴയും ഇടാക്കുമെന്നും സി.ഐ.പറഞ്ഞു.
ലോക്‌ഡൗൺ ലംഘനം; 52 ബൈക്കുകൾ പിടിച്ചെടുത്തു - റേഷൻ കട
ലോക്‌ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരുടെ 52 ബൈക്കുകൾ പിടിച്ചെടുത്തു. ഓരോ ബൈക്കുകൾക്കും 10,000 രൂപ വീതം പിഴ ഈടാക്കുമെന്നും പൊലീസ്
ലോക്‌ഡൗൺ ലംഘനം; 52 ബൈക്കുകൾ പിടിച്ചെടുത്തു
അതേസമയം എടക്കര സ്റ്റേഷൻ പരിധിയിൽ റേഷൻ കടകളിൽ സൗജന്യ റേഷൻ വാങ്ങാൻ എത്തുന്നവർക്ക് പൊലീസ് സുരക്ഷ ഒരുക്കുന്നുണ്ട്.