മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. അബുദബിയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശിയായ 24 കാരിക്കും, ക്വലാലംപൂരില്‍ നിന്നെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിയായ 21 കാരനും, കുവൈത്തില്‍ നിന്നെത്തിയ രണ്ടത്താണി ചിറ്റാനി സ്വദേശിയായ 59 കാരനും, മുംബൈയില്‍ നിന്നെത്തിയ തെന്നല വെസ്റ്റ് ബസാര്‍ സ്വദേശിയായ 50കാരനും ഇയാൾക്കൊപ്പം വന്ന തെന്നല തറയില്‍ സ്വദേശിയായ 45 കാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം. മെഹറലി അറിയിച്ചു.
മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 5 more covid 19 case
രോഗം സ്ഥിരീകരിച്ച അഞ്ച് പേരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം ജില്ലയില്‍
ഇവര്‍ അഞ്ച് പേരും പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.