മലപ്പുറം: അഞ്ച് കിലോ കഞ്ചാവുമായി മഞ്ചേരി സ്വദേശികൾ പിടിയിൽ. പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ സൽമാൻ ഫാരിസ് (35) എന്ന സുട്ടാണി, കണ്ണിയൻ മുഹമ്മദ് ജംഷീർ (31) എന്നിവരാണ് പിടിയിലായത്. ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പൊലീസും ചേർന്നാണ് കൊണ്ടോട്ടി ഒന്നാം മൈലിൽ വച്ച് പ്രതികളെ പിടികൂടിയത്. മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി മേഖലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യാനാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
അഞ്ച് കിലോ കഞ്ചാവുമായി മഞ്ചേരി സ്വദേശികൾ പിടിയിൽ - ജില്ലാ ആൻ്റിനർക്കോട്ടിക്ക് സ്ക്വോഡ്
പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ സൽമാൻ ഫാരിസ് (35) എന്ന സുട്ടാണി, കണ്ണിയൻ മുഹമ്മദ് ജംഷീർ (31) എന്നിവരെയാണ് കൊണ്ടോട്ടി ഒന്നാം മൈലിൽ വച്ച് ഇന്ന് പുലർച്ചെ പിടിയിലായത്. മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി മേഖലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യാനാണ് പ്രതികൾ കഞ്ചാവ് കടത്തിയത്.
മഞ്ചേരി പുല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് മാഫിയയിലെ അംഗമാണ് ഇപ്പോൾ പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പൊലീസ് നിരീക്ഷിച്ച് വരികയാണ്. പിടിയിലായ അബൂബക്കർ മധുരയിൽ കഞ്ചാവു കേസിൽ പിടിക്കപ്പെട്ട് ഒരു വർഷത്തോളമായി ജയിലിലായിരുന്നു. ഇയാൾ അഞ്ച് മാസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് ജില്ലയിലെ ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഈ വർഷം ഇതുവരെ 40 കിലോയോളം കഞ്ചാവാണ് ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡും പൊലീസും ചേർന്ന് മലപ്പുറം ജില്ലയിൽ മാത്രം പിടികൂടിയത്.