മലപ്പുറം:മലപ്പുറത്ത് അഞ്ച് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവാണ്. യുവതിയുള്‍പ്പടെ രണ്ട് പേര്‍ മുംബൈയില്‍ നിന്ന് എത്തിയവരാണെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
മലപ്പുറത്ത് അഞ്ച് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു - ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്
രോഗബാധിതരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേര്‍ മുംബൈയില്‍ നിന്നെത്തിയവരുമാണ്.
അബുദാബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി, ദുബായില്‍ നിന്നെത്തിയ മുന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി, മഞ്ചേരി ചെരണി സ്വദേശി, വെളിയങ്കോട് സ്വദേശി, വെളിയങ്കോട് സ്വദേശിനി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ അഞ്ച് പേരും കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രികളിലും ചെന്നൈയില്‍ നിന്നെത്തിയ 44കാരന്‍ പാലക്കാടും കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വയനാടും ചികിത്സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. നിലവിൽ 11 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.