മലപ്പുറം: ജില്ലയില്‍ 46 പേര്‍ക്ക് കൂടി ബുധനാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 33 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഏഴ് പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
മലപ്പുറത്ത് 46 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊറോണ ഇൻ മലപ്പുറം
ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 33 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
കൊവിഡ് കെയര്‍ സെന്‍ററിലെ വളണ്ടിയറായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (47), ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനയില്‍ കൊവിഡ് ബാധ കണ്ടെത്തിയ കാളികാവ് കൂരാട് സ്വദേശി (52), നിലമ്പൂർ കവളക്കല്ല് സ്വദേശിനി (46), പരപ്പനങ്ങാടിയിലെത്തിയ നാടോടിയായ 60 വയസുകാരി, പൊന്നാനി വെള്ളേരി സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (47), പൊന്നാനി കടവനാട് സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (36), എടപ്പാള്‍ ആശുപത്രിയുമായി ബന്ധമുണ്ടായ മാറഞ്ചേരി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മാറഞ്ചേരി പനമ്പാട് സ്വദേശിനി (30) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 11 പേർ രോഗമുക്തി നേടി.