കേരളം

kerala

ETV Bharat / state

മൂന്നാം സീറ്റ് ആവശ്യപ്പെടുമെന്ന് കെ.പി.എ.മജീദ് - കെ.പി.എ.മജീദ്

മൂന്നാം സീറ്റ് സംബന്ധിച്ച് ഈ മാസം 18 ന് ചേരുന്ന ഉപയക്ഷി യോഗത്തിൽ ഉന്നയിക്കുമെന്ന് ലീഗ് നേതൃത്വം. ഇന്ന് പാണക്കാട് ചേർന്ന ലീഗ് നേതൃയോഗത്തിലാണ് തീരുമാനം.

കെ.പി.എ.മജീദ്

By

Published : Feb 10, 2019, 9:05 PM IST

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ മൂന്നാം സീറ്റെന്ന ആവശ്യം ലീഗിന് ഉണ്ടെന്ന് ശക്തമായ തീരുമാനത്തിലാണ് മുസ്ലിംലീഗ്. ഇതുസംബന്ധിച്ച് പതിനെട്ടാം തീയതി ചേരുന്ന ഉഭയകക്ഷി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. വലിയ തർക്കങ്ങളില്ല തന്നെ യുഡിഎഫ് ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്നും കെപിഎ മജീദ് പറഞ്ഞു.

ലീഗ് സീറ്റ് ചോദിക്കുന്നതു കൊണ്ട് യു.ഡി.എഫിൽ പ്രശ്നങ്ങൾക്കു സാധ്യതയില്ല. വിജയമാണ് പ്രധാനമെന്നാണ് മുന്നണിക്കകത്തെ പൊതുവികാരം. അതിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മജീദ് കൂട്ടിച്ചേർത്തു. ലീഗ് എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടും മൂന്നുമല്ല, ദേശീയതലത്തിൽ അതിനെക്കാൾ കൂടുതൽ സീറ്റുകൾ ലീഗ് നേടുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നേരത്ത പറഞ്ഞിരുന്നു. യു.പി.എ നേടുന്ന സീറ്റുകളിൽ ലീഗിന്‍റെ പങ്ക് വലുതായിരിക്കും. സ്ഥാനാർഥി നിർണയം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു


ABOUT THE AUTHOR

...view details